Advertisement

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ്; അഭിനന്ദിച്ച് പ്രധാനമന്ത്രി

August 30, 2021
Google News 1 minute Read
himachalpradesh covid

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി രാജീവ് സൈസാല്‍ ആണ് ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയായെന്ന് അറിയിച്ചത്.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചല്‍പ്രദേശെന്നും നവംബര്‍ അവസാനത്തോടുകൂടി സംസ്ഥാനത്തെ എല്ലാവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Read Also : വിവാഹത്തിന് എത്തിയില്ല; അതിഥികളോട് 17,000 രൂപ നൽകാൻ ആവശ്യപ്പെട്ട് ദമ്പതികൾ

സംസ്ഥാനത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമോദിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്‌സിനേഷന്‍ നയങ്ങളിലും തുടക്കത്തിലേ സംസ്ഥാനം മികച്ച നടപടികളാണ് സ്വീകസരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Story Highlight: himachalpradesh covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here