കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ

കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ളവർക്ക് ഒരാഴ്ചത്തെ ക്വറന്റീൻ നിർബന്ധമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും 2 ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും പരിഗണിക്കില്ല. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവ് അയാൾ പുറത്തിറങ്ങാം. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്.
Read Also : സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 16.74; 132 മരണം
അതേസമയം, സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
Story Highlight: Karnataka imposes more restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here