നെഹ്‌റുവിന് പകരം സവര്‍ക്കര്‍; ഗാന്ധിജിക്ക് പകരം ഗോഡ്‌സേ; ആര്‍എസ്എസിനെ വിമര്‍ശിച്ച് എംവി ജയരാജന്‍

മഹാത്മാഗാന്ധിക്ക് പകരം ഗാന്ധിജിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍എസ്എസ് എന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം വി ജയരാജന്റെ വിമര്‍ശനം.
എംവി ജയരാജന്റെ കുറിപ്പ്;
ഗാന്ധിജിക്ക് പകരം ഗാന്ധിഘാതകനെ പ്രതിഷ്ഠിക്കാന്‍ ആര്‍എസ്എസ് കഴിഞ്ഞ കുറെ കാലമായി പരിശ്രമിച്ചു വരികയാണ്. ഇപ്പോള്‍ നെഹ്‌റുവിന് പകരം സവര്‍ക്കറെ അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തത് ഗാന്ധിജിക്ക് പകരം ഗോഡ്സേ ആയിരിക്കും എന്ന് വ്യക്തമാണ്. സ്വതന്ത്ര്യത്തിന്റെ 75ാം പിറന്നാള്‍ വേളയില്‍ അമൃതമഹോത്സവ് എന്ന പരിപാടിയുടെ പോസ്റ്ററില്‍ സ്വാതന്ത്ര്യസമരസേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി പകരം സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത വി.സി. സവര്‍ക്കറെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
വിവാദമുണ്ടായപ്പോള്‍ ഐസിഎച്ചിആറിന്റെ വിശദീകരണമാകട്ടെ പരിഹാസ്യമാണ്. ആദ്യ പോസ്റ്ററാണ് ഇതെന്നും അടുത്ത പോസ്റ്ററില്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്തും എന്നുമാണ് ആസിഎച്ചിആറിന്റെ വിശദീകരണം. പ്രഥമപ്രധാനമന്ത്രി പിന്നീട് ചിത്രത്തില്‍ വരേണ്ട ആളാണോ ? സവര്‍ക്കര്‍ എങ്ങനെയാണ് സ്വാതന്ത്ര്യ സമര അമൃതോത്സവ പരിപാടിയുടെ പോസ്റ്ററില്‍ കടന്നുകൂടിയത് ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഇന്ത്യന്‍ ജനതയ്ക്ക് കിട്ടിയേ പറ്റൂ.
Read Also : സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായി : ബിജെപി വസ്തുതാന്വേഷണ സംഘം റിപ്പോർട്ടിൽ പരാമർശം
ചരിത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് തന്നെയാണ് ഈ പോസ്റ്ററും തയ്യാറാക്കിയത്. 1921 ലെ മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് ചരിത്ര കൗണ്‍സില്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ്. ആര്‍എസ്എസിന്റെ അജണ്ഡ അനുസരിച്ചാണ് ചരിത്ര കൗണ്‍സില്‍ നടപടികള്‍ . ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിക്കുന്ന കോണ്‍ഗ്രസ്സിന് ഇതിലൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവമല്ല ഭാരതാന്ത്യത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ സംഘികളുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
Story Highlight: mv jayarajan -rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here