” പുരയ്ക്ക് ചായുന്ന മരം ആണെങ്കിൽ മുറിച്ചുമാറ്റുക മാത്രമേ വഴിയുള്ളൂ”; ഇത് മുതിർന്ന കോൺഗ്രസ് നേതാക്കളെ ലക്ഷ്യമാക്കിയാണോ: എം.വി. ജയരാജൻ

ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയെ ചൊല്ലി ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് എം.വി. ജയരാജൻ രംഗത്ത്. ” പുരയ്ക്കു ചായുന്ന മരം ആണെങ്കിൽ മുറിച്ചു മാറ്റണം ” എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഉമ്മൻചചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ലക്ഷ്യമാക്കി ആണോ എന്നാണ് എം.വി. ജയരാജൻ ഉന്നയിച്ച ചോദ്യം. പരസ്യ പ്രതികരണങ്ങളും പൊട്ടിത്തെറികളും സസ്പെൻഷനുകളും ഏകാധിപത്യ ശൈലിയും എല്ലാമാണ് 14 ഡി.സി.സി. പ്രസിഡന്റ്മാരുടെ നോമിനേഷൻ വന്നപ്പോൾ കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കേരളത്തിന്റെ ക്രമസമാധാനനില വഷളാക്കുന്നവരായി കോൺഗ്രസുകാർ മാറുമോ എന്നും അദ്ദേഹം ചോദിക്കുന്നു. കയ്യിലിരുപ്പുകൊണ്ടാണ് ഇന്ത്യയെമ്പാടും ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂന്നിടങ്ങളിൽ ആയി ചുരുങ്ങിയതെന്നും. കോൺഗ്രസ് ഒരിക്കലും നന്നാവില്ല എന്നാണോ ജനങ്ങൾ കരുതേണ്ടതെന്നും അയാൾ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം വി ജയരാജന്റെ വിമർശനം.
എംവി ജയരാജന്റെ കുറിപ്പ്;
കയ്യിലിരുപ്പുകൊണ്ടാണ് ഇന്ത്യയെമ്പാടും ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂന്നിടങ്ങളിൽ ആയി ചുരുങ്ങിയത്. പഞ്ചാബ് രാജസ്ഥാൻ ഛത്തീസ്ഗഡ് മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 9 സംസ്ഥാനങ്ങളുടെ ഭരണം കോൺഗ്രസിന് നഷ്ടപ്പെട്ടത് കാവി ക്കാരുടെ നോട്ട്കെട്ടിന്റെ മിടുക്ക് കൊണ്ടാണ്. ഗാന്ധിതൊപ്പി ധരിച്ച എംഎൽഎ മാർ ബിജെപിയുടെ പിന്നാലെ പോയി. ഈ മൂന്നു സംസ്ഥാനങ്ങളിലും തമ്മിലടി രൂക്ഷമാണ്. മുഖ്യമന്ത്രി പദവിക്ക് വേണ്ടിയാണ് ആ തമ്മിലടി. വെന്റിലേറ്ററിൽ കഴിയുന്ന ഹൈക്കമാൻഡിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അപ്പോഴാണ് അധികാരമില്ലാത്ത സംസ്ഥാനങ്ങളായ കേരളത്തിലും കർണാടകത്തിലും ഗോവയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഹരിയാനയിലും ജമ്മുകാശ്മീരിലുമെല്ലാം ശക്തമായ ഗ്രൂപ്പിസം നടക്കുന്നത്. നോമിനേറ്റഡ് കോൺഗ്രസ് ആണ് ഇപ്പോൾ കോൺഗ്രസ് അറിയപ്പെടുന്നത്. പാർട്ടിക്കകത്ത് ജനാധിപത്യം നടപ്പിലാക്കാൻ കഴിയാത്തവർ രാജ്യത്ത് ജനാധിപത്യത്തിനു വേണ്ടി വാദിക്കാൻ പോലും കഴിയില്ല. തമ്മിലടി ചിലയിടങ്ങളിൽ ഭരണ പദവിക്ക് വേണ്ടിയാണെങ്കിൽ മറ്റു ചിലയിടത്ത് പാർട്ടിയിലെ പദവിക്ക് വേണ്ടിയാണ്. ആദർശമോ പ്രത്യേയശാസ്ത്രമോ അല്ല ഈ തമ്മിലടി കാരണം. മുതിർന്ന 23 നേതാക്കളും ഹൈക്കമാൻഡിനു നൽകിയ കത്ത് ചവറ്റുകൊട്ടയിലേക്കാണ് തള്ളിയത്.
കോൺഗ്രസ് ഒരിക്കലും നന്നാവില്ല എന്നാണോ ജനങ്ങൾ കരുതേണ്ടത്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഗാന്ധിജി കോൺഗ്രസിനെക്കുറിച്ച് പറഞ്ഞ കാര്യം ഇപ്പോൾ ഓർത്തുപോവുകയാണ്. സ്വാതന്ത്ര്യം കിട്ടിയതോടെ കോൺഗ്രസിന് ഒന്നും ചെയ്യാനില്ല. അധികാരം കോൺഗ്രസിനെ തെറ്റിലേക്ക് നയിക്കും. കോൺഗ്രസ് പിരിച്ചു വിടുന്നതാണ് നല്ലത്. ഇതായിരുന്നു ഗാന്ധിജിയുടെ ഉപദേശം. ഗാന്ധിജിയുടെ ഉപദേശം നടപ്പിലാക്കുകയാണോ ഇന്ന് അണികൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ പ്രതികരണം തന്നെ” പുരയ്ക്കു ചായുന്ന മരം ആണെങ്കിൽ മുറിച്ചു മാറ്റണം ” ഇത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ലക്ഷ്യമാക്കി ആണോ. “ഐ”യും “എ”യുമായി ഭിന്നിച്ചു ഇരുന്നവർ ഇപ്പോൾ “ഐ,എ” ഗ്രൂപ്പായി മാറി. പരസ്യ പ്രതികരണങ്ങളും പൊട്ടിത്തെറികളും സസ്പെൻഷനുകളും ഏകാധിപത്യ ശൈലിയും എല്ലാമാണ് 14 ഡിസിസി പ്രസിഡണ്ട് മാരുടെ നോമിനേഷൻ വന്നപ്പോൾ കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കേരളത്തിന്റെ ക്രമസമാധാനനില വഷളാക്കുന്നവന് ആയി കോൺഗ്രസുകാർ മാറുമോ?.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMVJayarajan%2Fposts%2F4532850100079213&show_text=true&width=500
Story Highlight: MV jayaranan’s fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here