ന്യൂസീലൻഡിനെതിരായ പരമ്പരയിൽ കാണികളെ അനുവദിക്കാനൊരുങ്ങി പാകിസ്താൻ
August 30, 2021
2 minutes Read

ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരിമിത ഓവർ പരമ്പരകളിൽ കാണികളെ അനുവദിക്കാനൊരുങ്ങി പാകിസ്താൻ. രണ്ട് ഡോസ് വാക്സിൻ എടുത്ത 25 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനാണ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. ഏകദിന പരമ്പര റാവൽപിണ്ടിയിലും ടി-20 പരമ്പര ലാഹോറിലുമാണ് നടക്കുക. (Spectators Pakistan New Zealand)
നിബന്ധന പ്രകാരം റാവൽപിണ്ടിയിൽ 4500 പേർക്കും ലാഹോറിൽ 5500 പേർക്കുമാവും പ്രവേശനം. സെപ്തംബർ 17, 19, 21 തീയതികളിൽ ഏകദിന മത്സരങ്ങളും 25, 26, 29, ഒക്ടോബർ 1, 3 തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.
Story Highlight: Spectators allowed for upcoming Pakistan-New Zealand series
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement