തിരുവനന്തപുരത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; നില ഗുരുതരം

തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പക്കോണത്ത് ഇരുപതുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പതിനഞ്ച് തവണ കുത്തേറ്റ വാണ്ട സ്വദേശി സൂര്യഗായത്രിയുടെ നില ഗുരുതരമാണ്. യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പേയാട് സ്വദേശി അരുണിനെ നാട്ടുകാർ പിടികൂടി വലിയമല പൊലീസിന് കൈമാറി. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.
Read Also : പി.എസ്. പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി
പ്രതിയായ അരുൺ പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. തന്നെ അപമാനിച്ചതിനാണ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചതെന്ന് പ്രതി അരുൺ. സൂര്യഗായത്രി സുഖ ജീവിതം നയിക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രതിയായ അരുൺ ആരോപിക്കുന്നത്.
Story Highlight: Trivandrum women stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here