18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് ആഴ്ചയിൽ കളിക്കാൻ അനുവാദം 3 മണിക്കൂർ മാത്രം; നിബന്ധനയുമായി ചൈന
18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് പുതിയ നിബന്ധന വച്ച് ചൈന. ഇവർക്ക് ഇനി മുതൽ ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രമേ ഗെയിം കളിക്കാനുള്ള അനുവാദമുള്ളൂ. കൗമാരക്കാരുടെ വിഡിയോ ഗെയിമിനോടുള്ള അഡിക്ഷനാണ് പുതിയ തീരുമാനം എടുക്കാനുള്ള കാരണം. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഏത് മാധ്യമത്തിലും ഈ നിബന്ധന ബാധകമാണ്. (China Gamers 3 Hours)
വെള്ളി, ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് കൗമാരക്കാർക്ക് ഗെയിം കളിക്കാനുള്ള അനുവാദം. ഓരോ ദിവസവും രാത്രി 8 മുതൽ 9 വരെയുള്ള ഓരോ മണിക്കൂർ വീതം ഗെയിം കളിക്കാം.
ഈ സമയത്തിനപ്പുറം 18 വയസ്സിൽ താഴെയുള്ള ഗെയിമർമാർക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകരുതെന്ന് ഗെയിമിങ് കമ്പനികൾക്ക് കർശന നിർദ്ദേശമുണ്ട്. വെരിഫിക്കേഷനിൽ ഗെയിമർമാരുടെ ശരിയായ വയസ്സ് തന്നെ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
2019ലെ നിയമപ്രകാരം കൗമാര ഗെയിമർമാർക്ക് എല്ലാ ദിവസവും ഒന്നര മണിക്കൂർ വീതവും അവധി ദിവസങ്ങളിൽ 3 മണിക്കൂർ വീതം ഗെയിം കളിക്കാനാണ് അനുവാദമുണ്ടായിരുന്നത്.
ഗ്ലോബൽ ഗെയിമിങ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ മാർക്കറ്റാണ് ചൈന. ലക്ഷക്കണക്കിന് കൗമാരക്കാരാണ് ഗെയിം കളിക്കാനായി ദിവസവും മണിക്കൂറുകൾ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയുടെ ഈ തീരുമാനം ഗെയിമിങ് ഇൻഡസ്ട്രിയെ പ്രതികൂലമായി ബാധിക്കും.
Story Highlight: China Under-18 Gamers 3 Hours Week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here