Advertisement

എ വി ഗോപിനാഥനെ പ്രശംസിച്ച് സിപിഐഎം; അര്‍ഹിച്ച സ്ഥാനം കോണ്‍ഗ്രസ് നല്‍കുമെന്ന് കെ.മുരളീധരന്‍

August 31, 2021
Google News 2 minutes Read

പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച വിമത നേതാവ് എ വി ഗോപിനാഥനെ പ്രശംസിച്ച് സിപിഐഎം. നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആശങ്കയുള്ള ഒരു പ്രവര്‍ത്തകന്റെ സ്വരമാണ് ഗോപിനാഥിന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. എ വി ഗോപിനാഥൻ താഴെ തട്ടിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്നയാളാണ്. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നയാൾ, ഇപ്പോൾ സ്വീകരിച്ചത് നല്ല നിലപാടെന്നും എ വിജയരാഘവൻ പറഞ്ഞു.

Read Also : എ.വി. ഗോപിനാഥിൻ്റെ തീരുമാനം സ്വാഗതം ചെയ്ത് സി.പി.ഐ.എം.

ഗോപിനാഥ് സിപിഐഎമ്മില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവിനെ പ്രശംസിച്ചു കൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. രാജി പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുവാന്‍ ഗോപിനാഥ് വിമുഖത കാണിച്ചിരുന്നില്ല.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ എംപി. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും മുരളീധരന്‍ പ്രതികരിച്ചു. എ. വി ഗോപിനാഥിന്റെ രാജി അടഞ്ഞ അധ്യായമല്ലെന്നും തിരിച്ച് വരാമെന്നുമായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള എ വി ഗോപിനാഥിന്റെ പ്രസ്ഥാവന ഖേദകരമാണെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും അച്ചടക്കത്തിന്റെ പരിധിയില്‍ നിന്നാണ് പറഞ്ഞതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Story Highlight: cpim postiveley responded on av gopinath issue over udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here