വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേള; കേന്ദ്രം കൃത്യമായ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

വാക്‌സിനേഷന്‍ സംബന്ധിച്ച കാലപരിധിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടി ഹൈക്കോടതി. കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന് അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്രത്തോട് രേഖാമൂലം മറുപടി തേടിയത്.
വാക്‌സിനുകള്‍ക്കിടയില്‍ എണ്‍പത്തിനാല് ദിവസം ഇടവേള സംബന്ധിച്ചാണ് മറുപടി നല്‍കേണ്ടത്.ചില ആളുകള്‍ക്കായി മാത്രം ഇക്കാര്യത്തില്‍ ഇളവനുവദിക്കാനാകുമോയെന്നും വ്യക്തമാക്കണം. ആദ്യ ഡോസ് വാക്‌സിനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്‌സ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്‌സിന്‍ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Story Highlight: hc on covid vaccination gap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here