വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം

വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം. ഇന്ന് 1.09 കോടി വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ ആകെ വാക്സിൻ എടുത്തവരുടെ എണ്ണം 50 കോടിയായി.
വാക്സിൻ എടുക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിന വാക്സിനേഷൻ ഇത് രണ്ടാം തവണയാണ് ഒരു കോടി പിന്നിടുന്നത്.
Read Also : വാക്സിനേഷൻ കേന്ദ്രത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കയ്യാങ്കളി
ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം എന്ന റെക്കോർഡാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ റെക്കോർഡാണ് ഇന്ന് പിന്നിട്ടത്. ഈ മാസം മാത്രം 16 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്.
Story Highlight: India sets record in vaccination
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!