വാക്സിനേഷൻ കേന്ദ്രത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കയ്യാങ്കളി

കൊല്ലം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കയ്യാകയ്യാങ്കളി. തിക്കും തിരക്കുമായതോടെ പൊലീസ് ഇടപെട്ട് തർക്കം നിയന്ത്രിച്ചു. പൊലീസ് ഇപെട്ട് തര്‍ക്കം പരിഹരിച്ചെങ്കിലും ഇത്രയും പേര്‍ക്കുളള വാക്സിന്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു.
നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇന്ന് വാക്‌സിന്‍വിതരണം ക്രമീകരിച്ചത്. രാവിലെ 8 മുതല്‍ തൊഴിലാളികൾ എത്തി തുടങ്ങിയിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഏകദേശം രണ്ടായിരത്തോളം തൊഴിലാളികൾ എത്തിയതോടെ ആശുപത്രി പരിസരത്ത് തിരക്കായി. റോഡിലേക്ക് നീണ്ട നിരയും ആള്‍ക്കൂട്ടവുമായി. ഇതിനിടെയാണ് തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കം കയ്യാങ്കളിയിലെത്തിയത്.
Read Also : സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി
400 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ഉളളതെന്ന് പരവൂര്‍ ലേബര്‍ ഓഫീസറെ ആശുപത്രിയില്‍ നിന്നറിയിച്ചു. തുടര്‍ന്ന് കലകോട് പിഎച്ച്സിയിലും വാക്സിനേഷന്‍ ക്രമീകരിച്ചാണ് പ്രശ്നം പരിഹരിച്ചത്. നെടുങ്ങോലത്തു നിന്ന് തൊഴിലാളികളെ വാഹനങ്ങളില്‍ കലയ്കോട് ആശുപത്രിയിലേക്ക് എത്തിച്ചു.
Read Also : വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേള; കേന്ദ്രം കൃത്യമായ മറുപടി നല്‍കണമെന്ന് ഹൈക്കോടതി
Story Highlight out-of-state workers, vaccination center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here