Advertisement

ടി പി കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നു, ഡോക്ടർമാരും പൊലീസും ഒത്തുകളിക്കുന്നു; കെകെ രമ

August 31, 2021
Google News 2 minutes Read
k k rama

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നുവെന്ന ആരോപണവുമായി കെ കെ രമ എംഎൽഎ. പൊലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നൽകുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.

സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നത്. ടി പി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് പൊലീസാണെന്നും രമ ആരോപിച്ചു.

Read Also : ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ. കെ രമ

നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും കെ കെ രമ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also : ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ട് ; കേസ് സിബി ഐ അന്വേഷിക്കണമെന്ന് കെ.കെ രമ

Story Highlight: K K Rama on T P Chandrasekharan case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here