ആര്‍.എസ്.പിയുടെ പരാതി പരിഹരിക്കും, കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ല ; കെ മുരളീധരൻ

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. പാലക്കാട് എ.വി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതാണ്.ഗോപിനാഥിന്റെ പിണറായിയെ പുകഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് തന്റെ അഭിപ്രായമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
പാർട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും പാര്‍ട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍ക്കും ലിസ്റ്റില്‍ പരാതിയുണ്ടാകില്ല. സോണിയ ഗാന്ധി ഒപ്പിട്ട ഒരു ലിസ്റ്റ് അംഗീകരിക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രധാനം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാക്കളാണെന്നും ഇരുവരുടേയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഡി സി സി പുന:സംഘടന; നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ ശിവദാസൻ നായർ
അതേസമയം, ആര്‍.എസ്.പി.യെ സംബന്ധിച്ച് ചില പ്രയാസങ്ങളുണ്ടെന്നത് വസ്തുതയാണ്. അവര്‍ മത്സരിച്ച അഞ്ച് സീറ്റില്‍ ഒന്നില്‍ പോലും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. തോല്‍വിയിലെ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉണ്ടെന്ന് അവര്‍ പറയുന്നു. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ പരിഹരിക്കുമെന്നും ആര്‍എസ്പിയെ കാലുവാരിയ ഒരു കോണ്‍ഗ്രസുകാരനും പാര്‍ട്ടിയിലുണ്ടാകില്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേർത്തു.
Read Also : ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി
Story Highlight: K Muraleedharan on Dcc President List
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here