‘ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നത നേതാക്കള്‍ തന്നെ’; വിവാദങ്ങള്‍ക്കില്ലെന്ന് കെ. സുധാകരന്‍

പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെയാണ്.
ഡയറി ഉയര്‍ത്തിക്കാട്ടിയത് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് തെളിവായാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ബിജെപി അനുകൂല വികാരമില്ല. ബിജെപിയുടേത് സ്വപ്‌നം മാത്രമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
പരമാവധി എല്ലാ ആളുകളേയും അനുനയിപ്പിച്ചുകൊണ്ട് ജനാധിപത്യപരമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. മാധ്യമങ്ങള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. കോണ്‍ഗ്രസിനെ ശക്തമാക്കുകയാണ് ലക്ഷ്യം. ഒരുപാട് പ്രതീക്ഷകളുമായാണ് കെ.പി.സി.സി നേതൃത്വം ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ. സുധാകരന്‍ വിശദീകരിച്ചു.
Story Highlight: k sudhakaran reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here