നിയമസഭ കൈയാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി വിധി സെപ്റ്റംബർ 6 ന്

നിയമസഭ കൈയാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജിയിൽ സെപ്റ്റംബർ 6 ന് കോടതി വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ.
കേസിൽ പ്രതികളായ എൽഡിഎഫ് നേതാക്കള്‍ നൽകിയിട്ടുള്ള വിടുതൽ ഹർജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത് . കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നു.
കേസ് സിജെഎം കോടതിയിലെത്തിയതോടെ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികള്‍ വിടുതൽ ഹർജി നൽകി. കേസ് തള്ളരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. രമേശ് ചെന്നിത്തലക്ക് കേസിൽ കക്ഷി ചേരാൻ അധികാരമില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സർക്കാർ അഭിഭാഷകൻ വാദിച്ചിരുന്നു.
Story Highlight:kerala-assembly-vandalism-case-thiruvananthapuram-cjm-court-hear-sep 6th
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!