Advertisement

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു മുതല്‍; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

August 31, 2021
Google News 2 minutes Read

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു തുടങ്ങും. വീട്ടിലിരുന്ന് കുട്ടികള്‍ക്കു പരീക്ഷയെഴുതാം. സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ.

പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുക. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും.

Read Also : പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സജ്ജം; യൂണിഫോം നിർബന്ധമില്ല: വി. ശിവൻകുട്ടി

പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Story Highlight: Plus one Model Exams Will Start Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here