യു.പിയിൽ അജ്ഞാത രോഗ ഭീഷണി; രണ്ട് ആഴ്ചയ്ക്കിടെ മരിച്ചത് 68 പേർ

ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച് വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യു.പിയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത് 68 പേർ. അജ്ഞാത രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളിലെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ്.
Read Also : കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി
അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കഴിഞ്ഞ ദിവസം 350 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ചവരുടെ എണ്ണം 4,38,560.
സജീവ രോഗികളുടെ എണ്ണം നിലവില്‍ 3,70,640 ആണ്. ഇത് ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്. ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് 97.53 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 5,684 പേര്‍ രോഗമുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.22 ശതമാനമാണ്. പ്രതിവാര നിരക്ക് 2.51 ശതമാനവുമാണ്. തുടര്‍ച്ചയായി 67ാം ദിവസമാണ് രോഗമുക്തി നിരക്ക് മൂന്ന് ശതമാനത്തില്‍ കൂടുതലാവുന്നത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 3,19,59,680 ആണ്. കൊവിഡ് മരണനിരക്ക് 1.34 ശതമാനമായി.
Story Highlight: UP- 12 more children die of mystery fever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here