Advertisement

ഐസിസിക്ക് ഇ-മെയിൽ അയച്ചിട്ട് മറുപടിയില്ല; പരാതിയുമായി അഫ്ഗാൻ വനിതാ ക്രിക്കറ്റർ

September 1, 2021
Google News 2 minutes Read
afghanistan women cricketer icc

ഐസിസിക്കെതിരെ പരാതിയുമായി അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റർ റോയ സമീം. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ കയ്യേറിയപ്പോൾ നാടുവിട്ടവരിൽ പെട്ടയാളാണ് റോയ. താരം ഇപ്പോൾ കാനഡയിലെ അഭയാർത്ഥിയാണ്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനു നൽകിയ അഭിമുഖത്തിലാണ് റോയ മനസ്സുതുറന്നത്. (afghanistan women cricketer icc)

“അഫ്ഗാനിസ്ഥാൻ വിട്ടത് എനിക്ക് ഏറെ സങ്കടമുണ്ടാക്കി. എൻ്റെ ജോലിയെയും ക്രിക്കറ്റിനെയും സഹതാരങ്ങളെയുമൊക്കെ ഞാൻ സ്നേഹിച്ചിരുന്നു. എൻ്റെ സ്ഥലം, ബന്ധുക്കൾ തുടങ്ങി എനിക്കുണ്ടായിരുന്ന എല്ലാം പിന്നിലുപേക്ഷിച്ചാണ് ഞാൻ വന്നത്. അതേപ്പറ്റി എപ്പോൾ ആലോചിച്ചാലും ഞാൻ കരയും. സ്ത്രീകൾ പഠിക്കുന്നതിനോടു പോലും താലിബാൻ എതിരാണ്. അപ്പോൾ സ്ത്രീകളെ സ്വപ്നം കാണാൻ അവർ അനുവദിക്കുമോ? എൻ്റെ സഹതാരങ്ങൾ ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. അവർ ഭയന്നിരിക്കുന്നു.”- റോയ പറഞ്ഞു.

“ഞങ്ങളെല്ലാവരും ഐസിസിക്ക് മെയിൽ അയച്ചു. അവരെന്താണ് മറുപടി നൽകാത്തത്? അവരെന്താണ് ഞങ്ങളെ പരിഗണിക്കാത്തത്? ഞങ്ങൾ ഈ ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന പരിഗണ പോലും അവർ നൽകാത്തതെന്താണ്? താലിബാൻ കാബൂളിലേക്ക് വന്നപ്പോൾ ടീം അംഗങ്ങളെ രക്ഷപ്പെടുത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഒന്നും പറയുന്നില്ല. ‘കാത്തുനിൽക്കൂ’ എന്ന് മാത്രമാണ് അവർ പറഞ്ഞത്.”- റോയ കൂട്ടിച്ചേർത്തു. എന്നാൽ തങ്ങൾക്ക് ഇതുവരെ ഇ-മെയിലൊന്നും ലഭിച്ചില്ലെന്നാണ് ഐസിസി പറയുന്നത്.

Read Also : ബുദ്ധിപരമായ തീരുമാനം; മികച്ചത്; അഫ്ഗാനിലെ സേനാപിന്മാറ്റത്തെ കുറിച്ച് ബൈഡന്‍

നേരത്തെ, അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക പിന്മാറ്റത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. തീരുമാനം ബുദ്ധിപരവും മികച്ചതുമാണെന്ന് ബൈഡൻ ന്യായീകരിച്ചു. സൈനിക പിന്മാറ്റ തീരുമാനം ദേശീയ താത്പര്യത്തെ മുൻനിർത്തിയാണെന്നും ബൈഡൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് ഇനി ഒരു വ്യക്തമായ ലക്ഷ്യവുമില്ല. രാജ്യത്തിന് വേണ്ടിയുള്ള മികച്ച തീരുമാനമാണിതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 12,0000 യുഎസ് സൈനികരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരികെ വിളിച്ചത്. ആഗസ്റ്റ് 31നുള്ളിൽ സേനാപിന്മാറ്റം പൂർത്തിയാക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സൈനിക പിന്മാറ്റം പൂർത്തിയായതോടെ 20 വർഷത്തെ അഫ്ഗാനിലെ സാന്നിധ്യമാണ് യുഎസ് അവസാനിപ്പിച്ചത്. രാജ്യത്ത് അവശേഷിച്ച പോർവിമാനങ്ങളും കോപ്റ്ററുകളും സൈനിക വാഹനങ്ങളും നശിപ്പിച്ച ശേഷമായിരുന്നു യുസ് സൈന്യം മടങ്ങിയത്.

Story Highlight: afghanistan women cricketer against icc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here