ഡി.എഫ്.ഒ.മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു; നടപടി വനമന്ത്രി ഇടപ്പെട്ട്

ഡി.എഫ്.ഒ.മാരുടെ സ്ഥലമാമാറ്റം മരവിപ്പിച്ചു, നടപടി വനമന്ത്രി എ.കെ. ശശീന്ദ്രൻ ഇടപ്പെട്ട്. മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ പി. രഞ്ജിത്ത് കുമാറിനെ കോഴിക്കോട് നിയമിക്കില്ല. ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. പി. ധനേഷ് കുമാറിനെ കാസർഗോട്ടേക്ക് സ്ഥലമേ മാറ്റിയതിൽ അതൃപ്തി.
അതേസമയം, മുട്ടിൽ മരംമുറിക്കൽ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതു ജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികൾ ജാമ്യ ഹർജിയിൽ പറയുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
2020 നവംബർ, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയിൽ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
Story Highlight: AK Saseendran on DFO’s transfer
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!