Advertisement

‘കശ്മീരിനെ മോചിപ്പിക്കാൻ’ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ

September 1, 2021
Google News 1 minute Read
alqaeda seeks taliban support

കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനെ സ്വതന്ത്ര ആക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് തുടർച്ചയായാണ് പ്രതികരണം. “ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി”യിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും അൽഖ്വയ്ദ താലിബാൻ സഹായം തേടി.

അതേസമയം, ഇന്നലെ ഇന്ത്യ താലിബാൻ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read Also : അഫ്ഗാൻ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്ക് താവളമാകരുത്; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; താലിബാനുമായി ചർച്ച നടത്തി ഇന്ത്യ

ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

Story Highlight: alqaeda seeks taliban support

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here