ആർഎസ്‌പിയെ അനുനയിപ്പിച്ച് കോൺഗ്രസ്; ചവറ നിയോജക മണ്ഡലം യുഡിഫ് ചെയർമാനെ മാറ്റി

മുന്നണി വിടുമെന്ന ഭീഷണിക്ക് പിന്നാലെ ആർഎസ്പിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് തുടങ്ങി. ആദ്യപടിയായി യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാനെ മാറ്റി. ചവറ നിയോജക മണ്ഡലം യുഡിഫ് ചെയർമാൻ ചവറ അരവിയെയാണ് മാറ്റിയത്.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
കോലത്ത് വേണുഗോപാൽ പുതിയ ചെയർമാൻ. കെപിസിസി നേതൃത്വത്തിന്റേതാണ് നടപടി. ആർഎസ്‌പി നേതാക്കളുടെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി.
തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആർഎസ്‍പിയുടെ ആവശ്യം. എന്നാൽ ഏതെങ്കിലും പ്രത്യേക നേതാവിന്‍റെ പേരെടുത്ത് പരാതി നൽകിയിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചു.
Story Highlight: congress-action-on-chavara-failure
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!