അങ്കമാലിയിൽ മക്കളെ തീ കൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍.എഫ്. ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. ചിന്നു അനൂപ്, കുഞ്ചു അനൂപ് എന്നിവരാണ് മരിച്ചത്.
Read Also : കൊല്ലത്തെ സദാചാരഗൂണ്ടായിസം; പ്രതി സ്ഥിരം അക്രമി; പരാതി ഉയര്‍ന്നിട്ടും നടപടിയില്ല
അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Story Highlight: Mother killed children & attempted suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here