കൊല്ലത്തെ സദാചാരഗൂണ്ടായിസം; പ്രതി സ്ഥിരം അക്രമി; പരാതി ഉയര്‍ന്നിട്ടും നടപടിയില്ല

കൊല്ലത്ത് അമ്മയേയും മകനേയും ആക്രമിച്ച യുവാവിനെതിരെ മുന്‍പും പരാതി ഉയര്‍ന്നിരുന്നതായി വിവരം. പ്രദേശത്ത് എത്തുന്നവരെ ഇയാള്‍ ആക്രമിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിനിരയായ ഷംല ട്വന്റിഫോര്‍ ന്യൂസ് ഈവനിംഗ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇയാള്‍ സ്ഥിരം അക്രമിയാണെന്ന് നാട്ടുകാരും പൊലീസും പറഞ്ഞതായും ഷംല വ്യക്തമാക്കി.
ആശിഷ് എന്ന യുവാവാണ് ഷംലയേയും മകനേയും ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വഴിയാത്രക്കാരെ ഇയാള്‍ സ്ഥിരം ആക്രമിച്ചിരുന്നതായി പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞതായി ഷംല ചൂണ്ടിക്കാട്ടി. ഇരുമ്പു വടികൊണ്ടാണ് ആക്രമണം. മോഷണമുള്ളതായും അറിഞ്ഞു. മാനക്കേട് ഭയന്ന് പലരും ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ലെന്നും ഷംല കൂട്ടിച്ചേര്‍ത്തു.
കൊല്ലം പരവൂരില്‍ തിങ്കളാഴ്ചാണ് അമ്മയ്ക്കും മകനുമെതിരെ ആക്രമണമുണ്ടായത്. ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഷംലയേയും മകന് സാലുവിനേയും യുവാവ് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷംലയും സാലുവും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് വിവരം.
Story Highlight: paravoor moral policing
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!