Advertisement

ഓവല്‍ ടെസ്റ്റ്; ടീം അഴിച്ചുപണിയുന്നു: പുതിയൊരു പേസറെ കൂടി ഉള്‍പ്പെടുത്തി

September 1, 2021
Google News 1 minute Read

ഇംഗ്ലണ്ടിനെതിരായ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തി. മൂന്നാം ടെസ്റ്റിലെ വമ്പൻ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടന്നത്. ടീം ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രസിദ്ധിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ വ്യക്തമാക്കി. പ്രസിദ്ധ് ഇന്ത്യക്കായി ഏകദിനം കളിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു പ്രസിദ്ധിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കായി മൂന്ന് ഏകദിന മത്സരങ്ങളില്‍ പ്രസിദ്ധ് കളിച്ചിട്ടുണ്ട്. അതേസമയം ഫീല്‍ഡിങിനെ പരുക്കേറ്റ രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ശുഭസൂചനയാണ്. ജഡേജയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

എന്നാല്‍ അന്തിമ ഇലവിന്‍ ഉണ്ടാകുമോ എന്നുറപ്പില്ല. ജഡേജക്ക് പകരം അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. നാളെ മുതലാണ് പരമ്പരയിലെ നാലാം ടെസ്റ്റ്. ഇതോടെ ഓവല്‍ ടെസ്റ്റിലോ മാഞ്ചെസ്റ്റര്‍ ടെസ്റ്റിലോ കൃഷ്ണ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത തെളിഞ്ഞു.

ടീം ഇങ്ങനെ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി,റിഷബ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, സിറാജ്, ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വര്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ

Story Highlight: Prasidh Krishna into test debut against england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here