പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഗാര്‍ഹിക പീഡനമെന്ന് സംശയം

കണ്ണൂര്‍ പയ്യന്നൂരില്‍ സുനീഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാല്‍ കഴിയില്ലെന്ന് ഭര്‍ത്താവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാല്‍ സുനീഷയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന ഭര്‍ത്താവ് വിജീഷ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. കേസില്‍ പയ്യന്നൂര്‍ പൊലീസ് ഇന്ന് കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും.
ആഗസ്റ്റ് അഞ്ചിനാണ് സുനീഷയും വീട്ടുകാരും തമ്മിലുള്ള പ്രശ്‌നത്തില്‍ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്. ആറാം തിയതി പൊലീസ് ഇരുവീട്ടുകാരെയും വിളിച്ചുവരുത്തുകയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് സുനിഷ ഭര്‍ത്താവ് വിജീഷിനൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച സുനിഷയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. മരണശേഷം ഗാര്‍ഹിക പീഡനമാരോപിച്ച് സുനിഷയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സുനിഷയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകണമെങ്കില്‍ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമായിരിക്കണം എന്ന നിലപാടായിരുന്നു സുനിഷയുടെ വീട്ടുകാര്‍ സ്വീകരിച്ചത്.
Read Also : ഡി.എഫ്.ഒ.മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു; നടപടി വനമന്ത്രി ഇടപ്പെട്ട്
ഭര്‍തൃപീഡനമാണോ മറ്റെന്തെങ്കിലും കാരണമാണോ സുനീഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റെന്ന് തെളിയിക്കുന്ന പാടുകളോ മറ്റോ കണ്ടെത്താനായിട്ടില്ല.
വീജിഷിന്റെയും ഒപ്പം ചികിത്സയിലിരിക്കുന്ന മാതാവ് ഒഴികെ മറ്റ് ബന്ധുക്കളുടെയും മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. നേരത്തെയും മരിച്ച യുവതി ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.
Story Highlight: sunisha suicide case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here