ഓര്‍ഡര്‍ നല്‍കാന്‍ വൈകി; ഡെലിവറി ബോയ് ഹോട്ടല്‍ ഉടമയെ വെടിവെച്ചു കൊന്നു

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന സുനില്‍ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം. ഓര്‍ഡര്‍ സ്വീകരിക്കാന്‍ ഹോട്ടലില്‍ എത്തിയ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്‍ ഓര്‍ഡര്‍ നല്‍കാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സംഭവത്തില്‍ ഹോട്ടലുടമ ഇടപെട്ടു. വാക്കേറ്റം കനത്തതോടെ ഡെലിവറി ബോയ് തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഹോട്ടലുടമയെ വെടിവെക്കുകയായിരുന്നു.
Read Also : നവജാത ശിശുവിന്റെ മൃതദേഹം ശുചിമുറിയില്‍ കണ്ടെത്തി
സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Story Highlight: swiggy boy killed hotel owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here