നാലാം ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ഇരു ടീമിലും മാറ്റങ്ങൾ

ഓവലില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ലീഡ്‌സിലെ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്. തുടര്‍ച്ചയായ നാലാം ടെസ്റ്റിലും ടീമിലിടം നേടാന്‍ അശ്വിന് കഴിഞ്ഞില്ല.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മറ്റൊരു നഷ്ടം കൂടിയാണ് ടോസ് നേടാൻ കഴിയാത്തത്. കഴിഞ്ഞ ടെസ്റ്റില്‍ സ്വന്തമായ ടോസ് ഭാഗ്യം ഇത്തവണ അദ്ദേഹത്തെ തുണച്ചില്ല. ലീഡ്‌സില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ ഠാക്കുറുമാണ് കളിക്കുന്നത്.
Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കൊവിഡ്; 509 മരണം
ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. ജോസ് ബട്ലര്‍, സാം കറന്‍ എന്നിവര്‍ക്ക് പകരം ഒലി പോപ്പും ക്രിസ് വോക്‌സും കളിക്കും. ബട്ലറുടെ അഭാവത്തില്‍ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിനായി വിക്കറ്റ് കാക്കും.
ഇന്ത്യൻ ടീം :
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ താക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം :
റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഒലി പോപ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), മൊയീന്‍ അലി, ക്രിസ് വോക്‌സ്, ക്രെയ്ഗ് ഓവര്‍ടണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.
Story Highlight: India will bat against England fourth test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here