ഡി സി സി പട്ടിക; കെ സി വേണുഗോപാൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ല; കെ മുരളീധരൻ

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് കെ സി വേണുഗോപാൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ. പുതിയ ഗ്രൂപ്പിനായി നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ല. ഗ്രൂപ്പ് കളി പാർട്ടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ പരിഗണിച്ചും മാനിച്ചും തന്നെ മുന്നോട്ട് പോകും. ഡി സി സി പട്ടികയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഇനി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
ഡി സി സി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് കെ.മുരളീധരന്‍ ഇതിന് മുൻപും ആവര്‍ത്തിച്ചിരുന്നു. പാർട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും പാര്‍ട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍ക്കും ലിസ്റ്റില്‍ പരാതിയുണ്ടാകില്ല. സോണിയ ഗാന്ധി ഒപ്പിട്ട ഒരു ലിസ്റ്റ് അംഗീകരിക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രധാനം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാക്കളാണെന്നും ഇരുവരുടേയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Also : ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല: രമേശ് ചെന്നിത്തല
Story Highlight: K Muraleedharan on Dcc President List
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here