വിസ്മയ കേസ് ; കിരൺകുമാറിന്റെ പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ച് : മന്ത്രി ആന്റണി രാജു

കൊല്ലം വിസ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ട നടപടി സർവീസ് റൂൾ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു. ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല. കിരൺകുമാറിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.പൊലീസ് കേസ് നിലനിൽക്കുന്നതിനാൽ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
കേസിൽ പ്രതിയായ കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
Read Also : വിസ്മയ കേസ്; കിരണ്‍കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി
ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
Story Highlight: Minister Antony Raju on kiran kumar dismissal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here