Advertisement

ബോട്ടപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകും: മന്ത്രി പി. പ്രസാദ്

September 2, 2021
Google News 1 minute Read
P Prasad on boat accident

കായംകുളം ബോട്ടപകടം സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്ന് മന്ത്രി പി. പ്രസാദ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായത്തെ നൽകുമെന്ന് മന്ത്രി അറിയിച്ചു. നിരന്തരം അപകടം ഉണ്ടാകുന്ന മേഖലയാണെങ്കിൽ പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also : കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം

അതേസമയം, കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ് മരിച്ചത്. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. തുറയിൽക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവർ. വള്ളം അപകടത്തിൽപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.

Story Highlight: P Prasad on boat accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here