Advertisement

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി

September 2, 2021
Google News 1 minute Read
transferred IAS officers

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെയും ചുമതല ലഭിച്ചു. വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെയും ലോട്ടറി ഡയറക്ടര്‍ ചുമതലയും വഹിക്കും. മലപ്പുറം ജില്ലാ കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ എപ്ലോയ്‌മെന്‍ര് ആന്റ് ട്രയിനിംഗ് വകുപ്പ് ഡയറക്ടറാകും.

മുഹമ്മദ് വൈ.സഫറുള്ള ജിഎസ്ടി സ്‌പെഷ്യല്‍ കമ്മിഷണര്‍ പദവിയും ധനകാര്യ സെക്രട്ടറി (റിസോഴ്‌സ്) പദവിയും വഹിക്കും. എസ് ഷാനവാസ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ സിഇഒയും വൈറ്റിവ മൊബിലിറ്റി ഹബ്ബ് എംഡിയുമാകും. സ്‌നേഹില്‍ കുമാര്‍ സിംഗ് ഐടി മിഷന്‍ ഡയറക്ടറാകും. കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷ് കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറാകും.

സജിത് ബാബു ദുരന്ത നിവാരണ ഡയറക്ടറും തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായി അബ്ദുള്‍ നാസറും ചുമതലയേല്‍ക്കും.

കൊല്ലം ജില്ലാ കളക്ടറായി അഫ്‌സാന പര്‍വീന്‍ കണ്ണൂരില്‍ എസ്.ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ. ഗീത എന്നിവര്‍ ചുമതലയേല്‍ക്കും.

Story Highlight: transferred IAS officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here