Advertisement

48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം ഉടൻ പൂ​ട്ട​ണ​മെ​ന്ന്​ കേന്ദ്രത്തോട്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍

September 3, 2021
Google News 2 minutes Read

സം​സ്ഥാ​ന​ത്തെ 48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്​​നാ​ട്​ ഹൈ​വേ മ​ന്ത്രി എ.​വി. വേ​ലു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​ത​ഗാ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. പ​ത്ത് ​ കി.​മീ ചു​റ്റ​ള​വി​ലു​ള്ള നെ​മി​ലി, ചെ​ന്ന​സ​മു​ദ്രം, വ​ന​ഗ​രം, ചെ​ങ്ക​ല്‍​പേ​ട്ടി​ന​ടു​ത്തു​ള്ള പ​റ​നൂ​ര്‍, സൂ​റ​പ്പ​ട്ട് എ​ന്നീ അ​ഞ്ച്​ ടോ​ള്‍​പ്ലാ​സ​ക​ള്‍ ഉ​ട​ന്‍ പൂ​ട്ടു​മെ​ന്നും ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. (Tamil Nadu.Toll Plaza)

Read Also : കൊവിഡ് പ്രതിരോധത്തിന് അയല്‍പക്ക നിരീക്ഷണ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

ദേ​ശീ​യ​പാ​ത ഫീ​സ് (നി​ര​ക്ക്​ -കളക്ഷൻ നി​ര്‍​ണ​യം) ച​ട്ടം 2008 അ​നു​സ​രി​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ 16 ടോ​ള്‍ പ്ലാ​സ​ക​ള്‍ മാ​ത്ര​മേ സ്ഥാ​പി​ക്കേ​ണ്ട​തു​ള്ളൂ. ടോ​ള്‍ പ്ലാ​സ​ക​ള്‍​ക്കി​ട​യി​ല്‍ കു​റ​ഞ്ഞ​ത് 60 കി.​മീ ദൂ​രം ഉ​ണ്ടാ​യി​രി​ക്ക​ണം. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ല​വി​ല്‍ 48 ടോ​ള്‍ പ്ലാ​സ​ക​ളു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​തു​മാ​ണ്.

അ​തി​നി​ടെ വ​ര്‍​ധി​പ്പി​ച്ച ടോ​ള്‍​നി​ര​ക്ക്​ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​സ്​​ഥാ​ന​മെങ്ങും പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന്​ പാ​ട്ടാ​ളി മ​ക്ക​ള്‍ ക​ക്ഷി, വി​ടു​ത​ലൈ ശി​റു​തൈ​ക​ള്‍ ക​ക്ഷി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Story Highlight: 32 toll plaza need to cancel-tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here