തെരെഞ്ഞെടുപ്പ് പരാജയം: സംസ്ഥാന കോൺഗ്രസിൽ അച്ചടക്ക നടപടി

തെരെഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന കോൺഗ്രസിൽ അച്ചടക്ക നടപടിക്ക് അംഗീകാരം ലഭിച്ചു. അശോക് ചവാൻ സമിതി കണ്ടെത്തിയ ഗുരുതര വിഷയങ്ങളിലാണ് ആദ്യ നടപടി. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന കടത്തിന് എ.ഐ.സി.സി. അനുമതി നൽകി. ബി.ജെ.പി.യുമായി ചർച്ച നടത്തിയ മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി നീലകണ്ഠനെതിരെയാകും ആദ്യ നടപടി. വിശദീകരണം തേടിയ ശേഷം അച്ചടക്ക നടപടിയിലെക്ക് കടക്കുമെന്ന് സൂചന. കെ.പി.സി.സി. പ്രസിഡന്റ് നേരിട്ടാണ് അച്ചടക്ക നടപടികൾ പൂർത്തീകരിക്കുക.
അതേസമയം, ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂർ ഡി സി സി യിലെ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാനായില്ല. ഹൈക്കമാൻഡ് പിന്തുണയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.
കോൺഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരും. പാർട്ടിക്ക് അച്ചടക്കം കുറഞ്ഞു അച്ചടക്കമില്ലാത്ത പാർട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽപില്ലെന്ന് തിരിച്ചറിയണം. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡി സി സി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
Story Highlight: Disciplinary action State Congress
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!