ഇടുക്കിയിൽ അരുംകൊല; കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ

ഇടുക്കിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയൽവാസിയുടെ അടുക്കളയിൽ നിന്നാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെടുത്തത്. അയൽവാസിയായ മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Read Also : സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടിൽ മകനൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlight: Idukki murder case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!