Advertisement

സഹലിന് പകരം മൂന്ന് താരങ്ങളെ നൽകാമെന്ന ഓഫറുമായി ഐഎസ്എൽ ക്ലബ്; നിരസിച്ച് ബ്ലാസ്റ്റേഴ്സ്

September 3, 2021
Google News 2 minutes Read
sahal samad kerala blasters

മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദിന് മറ്റൗ ക്ലബിൽ നിന്ന് ഓഫർ ഉണ്ടായിരുന്നതായി റിപ്പോർട്ട്. സഹലിനെ നൽകിയാൽ പകരം 3 താരങ്ങളെ നൽകാമെന്ന ഓഫറുമായി ഒരു ഐഎസ്എൽ ക്ലബ് ബ്ലാസ്റ്റേഴ്സിനെ സമീപിച്ചിരുന്നു എന്നും ക്ലബ് അത് നിരസിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. ക്ലബ് ഏതാണെന്നതിനെപ്പറ്റി സൂചനയില്ല. (sahal samad kerala blasters)

2017-18 സീസണിൽ ക്ലബിനായി അരങ്ങേറിയ സഹൽ പിന്നീട് ബ്ലാസ്റ്റേഴ്സിൻ്റെ മുഖമായി മാറുകയായിരുന്നു. ആകെ 51 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ താരം ഒരു ഗോൾ നേടുകയും അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സഹൽ ക്ലബുമായുള്ള കരാർ നീട്ടിയിരുന്നു. 2025 വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്.

അതേസമയം, സീസണു മുന്നോടിയായി ചില മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ അൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചു. ഐഎസ്എലിലെ വിവിധ ക്ലബുകളിൽ നിന്നടക്കം ഓഫറുകൾ ഉണ്ടായിരുന്നിട്ടും വാസ്കസ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുകയായിരുന്നു. എത്ര വർഷത്തേക്കാണ് കരാറെന്നോ എത്രയാണ് കരാർ തുകയെന്നോ വ്യക്തമല്ല. എങ്കിലും ഒരു സീസണിലേക്കുള്ള സൈനിങ് ആണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also : ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്സിൽ

ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോയും കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. ഒരു വർഷത്തെ കരാറിലാണ് താരം ഐലീഗ് ക്ലബായ പഞ്ചാബ് എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുൻപ് ബെംഗളൂരു എഫ്സിക്കായി താരം കളിച്ചിരുന്നു. എന്നാൽ, ബെംഗളൂരുവിനായി താരത്തിനു മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ചെഞ്ചോയെ ബെംഗളൂരു റിലീസ് ചെയ്യുകയായിരുന്നു. ചെഞ്ചോയുടെ സൈനിങോടെ ബ്ലാസ്റ്റേഴ്സ് ഏഷ്യൻ ക്വോട്ടയും തികച്ചു.

ഭൂട്ടാൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ചെഞ്ചോ ഗ്യെൽറ്റ്ഷെൻ എന്ന ചെഞ്ചോ ഭൂട്ടാനിലെ വിവിധ ക്ലബുകളിൽ കളിച്ചതിനു ശേഷം 2017-18 സീസണിൽ ഐലീഗ് ക്ലബായ മിനർവ പഞ്ചാബിലെത്തി. സീസണിൽ 9 ഗോളുകൾ നേടിയ താരം മിനർവരെ ഐലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അടുത്ത സീസണിൽ ബെംഗളൂരുവിലെത്തിയബ് താരം 9 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടി. 2019ൽ നെറോക്കക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ച താരം 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടി. തുടർന്ന് താരം ഭൂട്ടാനിലേക്ക് മടങ്ങി. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്സിയിലെത്തിയ താരം 16 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ സ്കോർ ചെയ്തു.

Story Highlight: sahal abdul samad isl kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here