‘പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണം’; രൂക്ഷവിമര്‍ശനവുമായി വി. ഡി സതീശന്

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് വി. ഡി സതീശന് പറഞ്ഞു.
കുഞ്ഞുങ്ങളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പൊലീസിലുണ്ട്. കൊവിഡ് കാലത്തെ നല്ല പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുന്ന നടപടിയാണ് ഈ വിഭാഗത്തിന്റേത്. കുറ്റം ചെയ്യുന്ന പൊലീസുകാര്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും വി. ഡി സതീശന് പറഞ്ഞു. പൊലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Story Highlight: v d satheesan against police
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!