പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 13ന് സുപ്രിംകോടതിയില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.
ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷ എഴുത്തുപരീക്ഷകളാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേരളത്തിലെ കൊവിഡ് വ്യാപനസാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
Read Also : പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലേത് ഗുരുതര കൊവിഡ് സാഹചര്യമെന്ന് സുപ്രിംകോടതി
പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് കൊവിഡ് സാഹചര്യം വിലയിരുത്താതെയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 70 ശതമാനവും കേരളത്തിലേതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ഈ സാഹചര്യത്തിലേക്ക് തള്ളി വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജി ഈ മാസം 13ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
Story Highlight: v shivankutty-plusone exam stayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here