കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബെവ്‌കോ ഔട്‌ലെറ്റുകള്‍; വ്യാമോഹമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കെഎസ്ആര്‍ടിസി കെട്ടിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള തീരുമാനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ഗതാഗതി മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കെസിബിസി, മദ്യം വാങ്ങാനെത്തുന്നവര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുമെന്നും പറഞ്ഞു. പ്രശ്‌ന ബാധ്യതാ മേഖലയായി ബസ് ഡിപ്പോ മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ ബെവ്കോ ഔട്ട്‌ലെറ്റിന് നല്‍കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. ബെവ്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ ശാലകളുടെ സൗകര്യം കൂടുകയും തിരക്ക് കുറയുകയും ചെയ്യും. വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും,ബെവ്കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയ രീതിയില്‍ ഒഴിവാക്കാനും സാധിക്കും. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണ ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു.
Story Highlight: kcbc against antony raju, bevco outlets, ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here