Advertisement

തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലയ്ക്ക് ഇല്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി

September 4, 2021
Google News 1 minute Read

തിരുവഞ്ചൂർ രാധാകൃഷ്ണനെ തള്ളിയും രമേശ് ചെന്നിത്തലയെ പിന്തുണച്ചും ഉമ്മൻ ചാണ്ടി. തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലയ്ക്ക് ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ദീര്ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് രമേശ് ചെന്നിത്തലയെന്ന് ഉമ്മൻ ചാണ്ടി. ചർച്ചക്ക് തയ്യാറാണ് അത് സംബന്ധിച്ച തീരുമാനം കെപിസിസിയാണ് അറിയിക്കേണ്ടത്,

രമേശ് ചെന്നിത്തല വേദിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഉമ്മൻ‌ചാണ്ടി മുതിർന്നില്ല. ഓരോരോരുത്തർക്കും ഓരോ അഭിപ്രായമാണ് ഉള്ളതെന്ന് ഉമ്മൻ ചാണ്ടി. അതേസമയം ടി സിദ്ദിഖ് നൽകിയ പ്രതികരണത്തോടും ഉമ്മൻ ചാണ്ടി മൗനം പാലിച്ചു.

Read Also : രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

അതേസമയം രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം.

ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുതെന്നും തിരുവഞ്ചൂർ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണെന്നും, അത് മനസിലാക്കി വേണം പ്രതികരിക്കേണ്ടത്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുതെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സമീപനവും പദ്ധതിയുമാണ് കെ. സുധാകരൻ നടപ്പാക്കുന്നതെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here