കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരം; ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കില്ലെന്ന സൂചനയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. ഭാരവാഹി നിര്‍ണയത്തില്‍ അന്തിമ തീരുമാനത്തിന് ഇനിയും ദിവസങ്ങളുണ്ടെന്നായിരുന്നു പ്രതികരണം.
ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.
Read Also : അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും
അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന താരിഖുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തയ്യാറായേക്കും. പ്രശ്നപരിഹാരത്തിന് സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇരുവരും ആവശ്യപ്പെടുന്നത്.
Story Highlight: oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here