Advertisement

ആർ.എസ്.പി. സംസ്ഥാന യോഗം ഇന്ന്

September 4, 2021
Google News 1 minute Read
RSP meeting held today

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതകൾക്കിടെ ആർ.എസ്.പി. സംസ്ഥാന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോൺഗ്രസ് മുന്നണിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും തുടർന്ന് സഹകരിച്ച് പോകണമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ നിലപാട്. മുന്നണി വിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. പ്രഹസന ചർച്ചകൾക്ക് താത്പര്യമില്ലെന്ന നിലപാടിലാണ് ആർ.എസ്.പി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന യു.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കണോ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇന്ന് യോഗത്തിൽ തീരുമാനമാകും.

Read Also : സമാന്തര എക്സ്ചേഞ്ച് കേസ് പ്രതിക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധം: ഇ.ഡി.

നിയമസഭാ തെരെഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായപ്പോൾ മുതൽ ആർ.എസ്.പി. നേതാക്കൾ അതൃപ്തരായിരുന്നു. വിജയ സാധ്യതയില്ലാത്ത സീറ്റ് നൽകിയെന്നാണ് ആർ.എസ്.പി.യുടെ പ്രധാന പരാതി. ചവറയിൽ വിജയ സാധ്യാത ഉണ്ടായിരുന്നിട്ടും കോൺഗ്രസ് നേതൃത്വം തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിസ്സഹകരണം പ്രഖ്യാപിച്ചുവെന്ന് തുടങ്ങിയ പരാതികളാണ് ആർ.എസ്.പി. ഉന്നയിക്കുന്നത്. പരാതികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അത് പരിഗണിച്ചില്ലെന്ന പരാതിയും ആർ.എസ്.പി. ഉന്നയിച്ചു.

ആറാം തീയതിയിലെ യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് എതിർപ്പ് പരസ്യമാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, മുന്നണിയിൽ ഉറച്ച് നിന്ന് കോൺഗ്രസിനെ തിരുത്തി മുന്നോട്ട് പോകണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. ഇതിൽ ഏത് വഴിതേടണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

Story Highlight: RSP meeting held today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here