Advertisement

അഫ്ഗാനിൽ താലിബാന്റെ ഇറാൻ മോഡൽ ഭരണകൂടം; താലിബാൻ സർക്കാരിനെ മുല്ല ബറാദർ നയിക്കും

September 4, 2021
Google News 1 minute Read
Taliban's Iran model regime

അഫ്ഗാനിസ്ഥാനിൽ ഇറാൻ മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങി താലിബാൻ. രാഷ്ട്രീയ മേധാവിയും താലിബാൻ സഹസ്ഥാപകനുമായ മുല്ല അബ്ദുൽ ഗനി ബറാദർ സർക്കാരിനെ നയിക്കും. താലിബാന്റെ ആത്മീയ ആചാര്യൻ മുല്ല ഹിബത്തുല്ല അകുൻസാദ പരമോന്നത നേതാവാകും. പ്രസിഡന്റ്, സേനാ തലവൻ തുടങ്ങിയവരെ അകുൻസാദ നിയമിക്കും. നയപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനവും പരമോന്നത നേതാവിന്റേതാകും. വെള്ളിയാഴ്ച നടത്താനിരുന്ന പ്രഖ്യാപനം ശനിയാഴ്ചയിലേക്ക് മാറ്റിയതായി താലിബാൻ വക്താവ് സബീബുല്ല മുജാഹിദ് അറിയിച്ചു.

Read Also : താലിബാനുമായുള്ള സഹകരണം ആപത്ത്; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ

മന്ത്രിസഭയെ സംബന്ധിച്ചും അന്തിമ തീരുമാനമായി. രാഷ്ട്രങ്ങളുമായി താലിബാനു വേണ്ടി ചർച്ച നയിക്കുന്ന ദോഹ സംഘത്തിന്റെ 80 ശതമാനവും മന്ത്രി സഭയിൽ ഇടം നേടും. തദ്ദേശീയ വിഭാഗ നേതാക്കൾ അടക്കം ഉൾപ്പെടുന്ന ശുറാ കൗൺസിലിനാകും ഭരണ നിർവഹണ ചുമതല. സ്ത്രീ പ്രാതിനിധ്യം ഉണ്ടാകില്ല. ഹക്കാനി ശൃംഗലയിലെ നേതാക്കൾക്ക് സർക്കാരിൽ പ്രാതിനിധ്യം ഉണ്ടാകും. മുൻ ഭരണാധികാരികളായ ഹമീദ് കർസാനയി അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരും ഭരണസമിതിയിൽ ഉണ്ടെങ്കിലും, ഇവർക്ക് പ്രധാന ചുമതലകൾ ലഭിച്ചിട്ടില്ല.

അതേസമയം, താലിബാനുമായുള്ള ഇന്ത്യയുടെ സഹകരണം ആപത്തെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകി. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

Story Highlight: Taliban’s Iran model regime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here