കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ക്കെതിരെ വധശ്രമമെന്ന് പരാതി

കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ക്കെതിരെ വധശ്രമമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി. മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനാണ് 68 ഡിവിഷന് കൗണ്‍സിലര്‍ മിനി ദിലീപിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.
ഇന്നലെ രാവിലെയാണ് സംഭവം. ഭര്‍ത്താവിനൊപ്പം നടക്കാനിറങ്ങിയ മിനി വഴിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാത്ത ഓട്ടോ ഡ്രൈവര്‍ മിനിയേയും ഭര്‍ത്താവിനേയും വാഹനം ഇടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടു മാസത്തിനിടെ ഇത് മൂന്നാമത്തെ വനിതാ കൗണ്‍സിലറാണ് വഴിയില്‍ മാലിന്യ നിക്ഷേപിക്കുന്നത് ചോദ്യംചെയ്തതിന് മര്‍ദനമേല്‍ക്കേണ്ടിവന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്.
Story Highlight: councilor complaint to police
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!