രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 കൊവിഡ് രോഗികള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 308 പേര് മരിച്ചു. 38,091 പേര് രോഗമുക്തി നേടി.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയരുകയാണ്. രാജ്യത്ത് 4.10 ലക്ഷം പേര് ചികിത്സയില്‍ കഴിയുന്നതില്‍ രണ്ടര ലക്ഷത്തിലധികം പേര് ഉള്ളത് കേരളത്തിലാണ്. ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന കൊവിഡിന്റെ മൂന്നാമത്തെ തരംഗത്തിന് മുമ്പായി രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രതിരോധ നടപടി സംസ്ഥാനങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആര്-വാല്യു ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. വാക്സിനേഷന് ശക്തിപ്പെടുത്തണമെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി.
Story Highlight: covid india
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!