നിപ പ്രതിരോധം; ആക്ഷൻ പ്ലാൻ തയാർ, മരിച്ച കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നില്ല: ആരോഗ്യമന്ത്രി

നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമ്പർക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിപ ബാധയേറ്റ് മരിച്ച കുട്ടിക്ക് കൊവിഡ് പോസിറ്റീവായിരുന്നില്ല. കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വാര്‍ഡ് തുറന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Read Also : നിപ രോഗനിയന്ത്രണം; കേന്ദ്രസംഘം കോഴിക്കോട്ടേക്ക്
കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയെ തുടർന്ന് പ്രവേശിപ്പിച്ചപ്പോൾ സ്രവ പരിശോധന നടത്തിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്. ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also : നിപ; പ്രതിരോധത്തിനുള്ള കർമ്മ പദ്ധതികൾ തയാറാക്കിയെന്ന് മുഹമ്മദ് റിയാസ്
Story Highlight: Health Minister Veena George about Nipah virus
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!