Advertisement

നിപ; പ്രതിരോധത്തിനുള്ള കർമ്മ പദ്ധതികൾ തയാറാക്കിയെന്ന്​ മുഹമ്മദ്​ റിയാസ്

September 5, 2021
Google News 2 minutes Read
muhammad riyas

നിപ പ്രതിരോധത്തിനുള്ള കർമ്മ പദ്ധതി തയാറാക്കിയെന്ന്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി പി.എ.മുഹമ്മദ്​ റിയാസ്​. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​​ രോഗ വ്യാപനം തടയുന്നതിനുനുള്ള ആക്ഷൻ പ്ലാൻ തയാറാക്കിയത്​. ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ കോളജിലെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ യോഗത്തിൽ പ​ങ്കെടുത്തിരുന്നുവെന്നും മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിപയെ പ്രതിരോധിക്കുന്നത്​ ബുദ്ധിമുട്ടാവില്ല. നിലവിൽ ആശങ്കക്ക്​ വകയില്ല. ജില്ലയിലെ ഡോക്​ടർമാരും ആരോഗ്യപ്രവർത്തകരും നിപയെ നേരിടാൻ സജ്ജരാണെന്നും മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

Read Also : നിപ സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായി അടച്ചു ; കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

അതേസമയം നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിപ പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ കോഴിക്കോട്​ ഇന്ന്​ യോഗം ചേരും.

Read Also : നിപ സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായി അടച്ചു ; കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

Story Highlight: action plan has been prepared for the prevention of Nipah virus: Mohammad Riyaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here