Advertisement

രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശീലക സംഘം ഐസലേഷനിൽ

September 5, 2021
Google News 2 minutes Read

ഓവലിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലായി. പരമമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലിൽ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത്.

രവി ശാസ്ത്രിയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിലെ നാല് പേരെ ബിസിസിഐ മെഡിക്കൽ സംഘം ഐസലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരിശോധനയിൽ ശാസ്ത്രി ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ബിസിസിഐ മെഡിക്കൽ ടീം രവിശാസ്ത്രി, ഹെഡ് കോച്ച് ശ്രീ ബി. അരുൺ, ബൗളിംഗ് കോച്ച്, ആർ. ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ നിതിന് പട്ടേൽ എന്നിവരെ ഐസലേഷനിലേക്ക് മാറ്റി.

Read Also : ഒന്നാമതും രണ്ടാമതും മൂന്നാമതും പാർട്ടിയാകണം; ഉമ്മൻ ചാണ്ടിയെ തിരുത്തി പി ജെ കുര്യൻ

ഐസലേഷനിലേക്ക് മാറ്റിയവരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. മെഡിക്കൽ ടീമിൽനിന്ന് ഫലം ലഭിക്കുന്നതുവരെ ഇവർ ടീം ഹോട്ടലിൽ ഐസലേഷനിൽ തുടരും’ – ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു.

‘ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളേയും ഇന്നലെ വൈകിട്ടും ഇന്നു രാവിലെയുമായി രണ്ടു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെെയല്ലാം ഫലം നെഗറ്റീവായി സാഹചര്യത്തിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഓവലിൽ കളിക്കാനിറങ്ങും’ – പ്രസ്താവന വ്യക്തമാക്കുന്നു.

Story Highlight: Indian Cricket Team Head Coach Tested Covid19 positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here