കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിൽ കർഷക മഹാപഞ്ചായത്ത്

കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത്. യു.പിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകരും മഹാപഞ്ചായത്തിൽ അണിചേരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മിഷൻ ഉത്തർപ്രദേശ് എന്ന രാഷ്ട്രീയ ലക്ഷ്യം സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിക്കും. ബിജെപി വീണ്ടും അധികാരത്തിൽ എത്തുക തടയുകയാണ് മിഷൻ ഉത്തർപ്രദേശിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള കർഷകർ അടക്കം വരുന്ന ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നുവെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാക്കൾ ആരോപിച്ചു. (kisan mahapanchayat uttar pradesh)
Story Highlight: kisan mahapanchayat uttar pradesh
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!