ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ കര്‍ണാടക മന്ത്രിസഭ; കുതിരപന്തയത്തിനും ഓണ്‍ലൈന്‍ ലോട്ടറിക്കും നിരോധനമില്ല

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനമായി. 1963ലെ കര്‍ണാടക പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയായിയിരിക്കും നിരോധനം. സെപ്റ്റംബര്‍ 13ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും. അതേസമയം കുതിരപന്തയത്തിനും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും നിരോധനമുണ്ടാകില്ല.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായെന്നും ബില്‍ നിയമസഭക്ക് മുന്‍പില്‍ വെക്കുമെന്നും നിയമ ,പാര്‍ലിമെന്ററി കാര്യ മന്ത്രി ജെ.സി മുത്തുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
Read Also : കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; നടപടി സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക
തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം 2020 നവംബറില്‍ നിരോധിച്ചിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും, ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവുമാണ് തമിഴ്നാട്ടില്‍ ശിക്ഷ.
Story Highlight: online gambling banned , karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here