കൊവിഡ് ബാധിച്ച പി. ജയരാജന്‍ ആശുപത്രിയില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിപിഐഎം നേതാവ് പി. ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച ജയരാജന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.
നിലവിലെ ചികിത്സയ്ക്കൊപ്പം മോണോ ക്ലോനല്‍ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കൊവിഡ് ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി. ടി സ്‌കാന്‍ ഉള്‍പ്പടെ നടത്തുന്നതിനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.
നാലുതവണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട് പി. ജയരാജന്‍. ഇത് കൂടാതെ ആക്രമണത്തിനും ഇരയായി. ശരീരത്തിന്റെ ദുര്‍ബലാവസ്ഥ അലട്ടുന്നതിനൊപ്പം കൊവിഡ് കൂടി ബാധിച്ചതിനാലും ഗുരുതരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
രക്തത്തിലെ ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദ്ദവും ഇപ്പോള്‍ സാധാരണ നിലയിലാണ്. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ തീര്‍ത്തും ക്ഷീണിതനായാണ് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here